പി​ണ​റാ​യി വി​ജ​യ​ന്‍ നീച​നും നി​കൃ​ഷ്ട​നു​മാ​യ മു​ഖ്യ​മ​ന്ത്രി​യെന്ന് കെ. സുരേന്ദ്രന്‍

bjp surendran

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ക​ള്ള​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി അ​ട്ടി​മ​റി​ക്കാ​നും ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​നു​മു​ള്ള ക​ള്ള റി​പ്പോ​ര്‍​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഡിജിപിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം എന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് തെളിയിക്കപ്പെട്ടിരിക്കുന്നത് എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്. പി​ണ​റാ​യി വി​ജ​യ​ന്‍ നീ​ച​നും നി​കൃ​ഷ്ട​നു​മാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ഈ ​ന​ട​പ​ടി​യി​ലൂ​ടെ ഒ​രി​ക്ക​ല്‍​ക്കൂ​ടി തെ​ളി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.ശബരിമലയില്‍ എത്ര പേര്‍ കയറി എന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത സ്ത്രീകളില്‍, ശബരിമല ദര്‍ശനം നടത്തിയ 50 ല്‍ താഴെ പ്രായമുള്ളവരുടെ പട്ടികയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.