Wednesday, December 11, 2024
HomeNationalബജറ്റ് അവതരിപ്പിക്കേണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സക്കായി ന്യൂയോര്‍ക്കിൽ

ബജറ്റ് അവതരിപ്പിക്കേണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സക്കായി ന്യൂയോര്‍ക്കിൽ

ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‌ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത് പിയുഷ് ഗോയലായിരുന്നു. നിലവില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയാണ് പിയുഷ് ഗോയല്‍. രണ്ടാഴ്ച്ചത്തെ ചികിത്സക്കായാണ് ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ആയതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ കൂടുതല്‍ പരിഗണനയെന്നാണ് പുറത്ത് വരുന്ന വിവരം. ജെയ്റ്റ്‌ലിയുടെ രോഗം സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല

RELATED ARTICLES
- Advertisment -

Most Popular

Recent Comments