ശബരിമലകയറിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കാന്‍ കൊണ്ടുവന്ന 51 യുവതികളുടെ ലിസ്റ്റില്‍ പലരും 50 വയസ് പൂര്‍ത്തിയായവരെന്ന് റിപ്പോർട്ടുകൾ. സര്‍ക്കാര്‍ 50 വയസില്‍ താഴെയെന്നു ലിസ്റ്റില്‍ രേഖപ്പെടുത്തിയ ആന്ധ്രാ സ്വദേശിനി പദ്മാവതിക്ക് 55 വയസ് ഉണ്ടെന്ന് അവർ തന്നെ മാധ്യമങ്ങളോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇവര്‍ക്ക് 48 വയസെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കാനായി കൊണ്ടുവന്ന സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. ഷീല എന്ന മറ്റൊരു ആന്ധ്രാ സ്വദേശിനി ‘യുവതി’യും അവരുടെ വയസ് 53 വയസാനെന്നും മാധ്യമങ്ങളെ അറിയിച്ചു. ഇവര്‍ക്ക് 48 വയസ് എന്നായിരുന്നു സര്‍ക്കാര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയത്. ഇതോടെ കൂടുതല്‍ യുവതികളുടെ പ്രായ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് വിവരം. അതുകൊണ്ട് സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മറ്റൊരു ആരോപണവും നേരിടേണ്ടതായി വരും. അതേസമയം പ്രായം സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം പുറത്തുവന്നിട്ടില്ല. ഇവര്‍ ഓണ്‍ലൈനില്‍ രെജിസ്റ്റര്‍ ചെയ്തപ്പോള്‍ ആധാറില്‍ കണ്ട പ്രായമാണ് സര്‍ക്കാര്‍ കോടതിയില്‍ കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. 51 പേര്‍ മലകയറിയെങ്കില്‍ ഇത് സംബന്ധിച്ച വീഡിയോ പുറത്തു വിടണമെന്നായിരുന്നു വിശ്വാസ സംരക്ഷണ സമിതി ആവശ്യപെട്ടിരുന്നു .
ശബരിമല കയറിയതായി സര്‍ക്കാര്‍ പറയുന്ന യുവതികളുടെ ലിസ്റ്റില്‍ പലരും 50 വയസ് പൂര്‍ത്തിയായവരോ ?
RELATED ARTICLES