ജസ്റ്റീസ് ദിനേശ് മഹേശ്വരി, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി സത്യവാചകം ചൊല്ലിക്കൊടുത്തുക്കൊണ്ടായിരുന്നു സ്വാനമേല്ക്കല്. 31 പേരുവരെയാകാവുന്ന ജഡ്ജി നിയമന പരിധിയില്‍ ഇപ്പോള്‍ പുതിയവര്‍ സ്ഥാനമേല്‍ക്കുന്നതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആകും.കൊളീജിയത്തിന്റെ ആദ്യ ശിപാര്‍ശയും സീനിയോറിറ്റിയും മറികടന്നു സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള തീരുമാനം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പിന്നീട് ചേര്‍ന്ന കോളീജിയത്തിലാണ് ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയേയും ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.