ശബരിമല കയറിയ പരംജ്യോതിയെന്ന ‘യുവതി’ ഇപ്പോൾ പുരുഷനായി !!!!

paramjyothi sabarimala

ശബരിമല കയറിയ പരംജ്യോതിയെന്ന ‘യുവതി’ ഇപ്പോൾ പുരുഷനായി !!!! സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ശബരിമല കയറിയ പട്ടികയിലുൾപ്പെടുത്തിയിരുന്ന പരംജ്യോതി പുരുഷനെന്ന് തെളിവ് . ചെന്നൈ സ്വദേശിയാണ് പരംജ്യോതി. പട്ടികയില്‍ ഇരുപത്തിയൊന്നാമതായാണ് പരംജ്യോതിയുടെ പേര് നല്‍കിയിരിക്കുന്നത്. എന്തെങ്കിലും പിഴവ് സംഭവിച്ചതാകാമെന്നും താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തപ്പോള്‍ പുരുഷന്‍ എന്ന ഓപ്ഷന്‍ തന്നെയാണ് നല്‍കിയിരുന്നതെന്നും പരംജ്യോതി പറയുന്നു. ശബരിമല കയറിയെന്നു സർക്കാർ പറയുന്ന പട്ടികയിലെ ആദ്യപേരുകാരി പദ്മാവതിയാണ്. പദ്മാവതി ദസരി വോട്ടേഴ്സ് ഐഡിയാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയിരിക്കുന്നത്. ഐഡി പ്രകാരം അവര്‍ക്ക് 55 വയസ്സുണ്ട്. എന്നാൽ സര്‍ക്കാരിന്റെ പട്ടികയില്‍ അവര്‍ക്ക് 48 വയസ്സ് മാത്രമെന്നാണ് പറഞ്ഞിരിക്കുന്നത്.