ഗ്രേറ്റർ നോയിഡയിലെ പോലീസ് ഒൗട്ട്പോസ്റ്റിൽ ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിൾ പിടിയിലായി. നരേന്ദ്ര (48) എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അമിതമായി മദ്യപിച്ച നിലയിലാണ് ഇയാൾ പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പ്രതിയെ സർവീസിൽനിന്ന് നീക്കിയതായും പോക്സോ അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതായും എസ്പി സുനിത് അറിയിച്ചു.
ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിൾ പിടിയിലായി
RELATED ARTICLES