പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധപരിശീലനം നിര്‍ത്തിവെച്ച് നാവികസേനയോട് യുദ്ധസന്നദ്ധരാകാന്‍ നിര്‍ദേശം നല്‍കി. നാല്‍പതോളം യുദ്ധകപ്പലുകളുമായി നടന്നുവരുന്ന ട്രോപക്‌സ് അഭ്യാസ പ്രകടനമാണ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.നാവിക സേനയുടെ ഏറ്റവും വലിയ യുദ്ധ പരിശീലനമാണിത്. മാര്‍ച്ച് 14നാണ് അഭ്യാസ പ്രകടനങ്ങള്‍ അവസാനിക്കേണ്ടിയിരുന്നത്. എല്ലാ കപ്പലുകളും മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം എന്നീ തുറമുഖങ്ങളിലെത്തി പൂര്‍ണമായും ആയുധങ്ങള്‍ ശേഖരിച്ച് സജ്ജരാകാനാണ് നിര്‍ദേശം.