കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍റെ കളളത്തരങ്ങള്‍ തുറന്നുകാട്ടി ഇന്ത്യ രാജ്യാന്തര കോടതിയില്‍. വ്യാജരേഖകളും കെട്ടിചമച്ച കുറ്റപത്രവും മുന്നില്‍ വച്ചാണ് പാക് പട്ടാളക്കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. കുല്‍ഭൂഷണ്‍ എവിടെയാണെന്നത് അജ്ഞാതമാണെന്നും രാജ്യാന്തര ഉടമ്ബടിയെ പാക്കിസ്ഥാന്‍ മാനിക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഹേഗിലെ രാജ്യാന്തര നീതിന്യായക്കോടതിയിലാണ് ഇന്ത്യയുടെ വാദം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ വാദമുഖങ്ങള്‍ ഇങ്ങനെ. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ അനുവദിക്കുന്നില്ല. കുല്‍ഭൂഷനെതിരെ പാക്കിസ്ഥാന്‍ കുപ്രചാരണം നടത്തുന്നു. ചാരവൃത്തി നടത്തിയെന്ന ആരോപണം കെട്ടിചമച്ചതാണ്. പാക്കിസ്ഥാന്‍ ഉയര്‍ത്തിക്കാട്ടുന്ന കുറ്റസമ്മതമൊഴി തെറ്റാണെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. പക്ഷേ നിയമസഹായം ലഭ്യമാക്കാന്‍ പാക്കിസ്ഥാന്‍ തടസം നില്‍ക്കുന്നു. ഒട്ടേറെ തവണ കത്തെഴുതിയെങ്കിലും നടപടിയെടുക്കാത്തത് രാജ്യാന്തര മര്യാദകളുടെയും നിയമങ്ങളുടെയും ഉടമ്ബടികളുടെയും ലംഘനമാണെന്ന് ഇന്ത്യ വാദിച്ചു.
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍റെ കളളത്തരങ്ങള്‍ തുറന്നുകാട്ടി ഇന്ത്യ രാജ്യാന്തര കോടതിയില്‍
RELATED ARTICLES