കനേഡിയന്‍ കൗണ്ടി (ഒക്കലഹോമ): ഒക്കലഹോമ നോര്‍ത്ത് വെസ്റ്റ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ കനേഡിയന്‍ കൗണ്ടി ഷെറിഫ് ഡപ്യൂട്ടി ലെഫ്റ്റനന്റ് ഷെര്‍ലി ലാനിങ്ങ് മരിച്ചു. ഡ്യൂട്ടിക്കിടയിലായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. നോര്‍ത്ത് വെസ്റ്റ് എക്‌സ്പ്രസ് വേയിലൂടെ യാത്ര ചെയ്തിരുന്ന ഷെര്‍ലിയുടെ വാഹനം ഈസ്റ്റ് ബൗണ്ടിലൂടെ വന്നിരുന്ന വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തില്‍ യാത്ര ചെയ്തിരുന്ന രണ്ടു പേര്‍ക്കു കാര്യമാ.യി പരിക്കേറ്റിട്ടില്ല.
അഭിമുഖമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഷെര്‍ലി സഞ്ചരിച്ച വാഹനത്തില്‍ നിന്നും പുറത്തേക്കു തെറിച്ചു വീണു സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി കനേഡിയന്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
ഒക്കലഹോമ കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷമാണ് കനേഡിയന്‍ കൗണ്ടി ഷെറിഫ് ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഒക്കലഹോമ ക്യാപസിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. 1980 ലാണ് ഇവര്‍ പൊലീസ് സര്‍വീസില്‍ പ്രവേശിച്ചത്.
സമര്‍പ്പണ ബോധവും സഹപ്രവര്‍ത്തകരെ ബഹുമാനിക്കുകയും ചെയ്തിരുന്ന ഷെറിഫിന്റെ ആകസ്മിക മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയെന്ന് കനേഡിയന്‍ കൗണ്ടി ഷെറിഫ് ക്രിസ് വെസ്റ്റ് പറഞ്ഞു.