Tuesday, November 12, 2024
HomeSportsശക്തരായ ബെംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍

ശക്തരായ ബെംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍

ശക്തരായ ബെംഗളൂരുവിനെ സ്വന്തം മൈതാനത്ത് തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍. ഇതു രണ്ടാം തവണയാണ് ചെന്നെയ്ന്‍ ഐ.എസ്.എല്‍ കീരിടത്തല്‍ മുത്തമിടുന്നത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയരെ ചെന്നൈയ്ന്‍ തറപ്പറ്റിച്ചത്. ഇതോടെ കിരീട നേടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ഒപ്പമെത്താന്‍ ചെന്നൈക്കായി. ഇരുവരും രണ്ടു തവണയാണ് ചാമ്പ്യന്‍മാരായത്. നേരത്തെ ഐ.എസ.്എല്‍ രണ്ടാം സീസണിലും ചെന്നൈയ്ന്‍ ആയിരുന്നു ജേതാക്കള്‍. 17, 45 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ മെയില്‍സണ്‍ ആല്‍വ്‌സാണ് ചൈന്നെയുടെ വിജയ ശില്‍പ്പി. റാഫേല്‍ അഗസ്‌റ്റോയാണ് ചാമ്പ്യന്‍മാരുടെ മറ്റൊരു സ്‌കോറര്‍. പോയിന്റ് ടേബിളില്‍ ആദ്യമെത്തുന്ന ടീം കിരീടം നേടിയിട്ടില്ലെന്ന ദുര്‍നിമിത്തം മറികടക്കാന്‍ ബെംഗളൂരുവിനായില്ല.ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡര്‍ ഗോളിലൂടെ ലീഡെടുത്ത ശേഷമാണ് മൂന്നു ഗോളുകള്‍ വഴങ്ങി ബെംഗളൂരു തോല്‍വി സമ്മതിച്ചത്. 3-1 എന്ന നിലയില്‍ ചെന്നൈയന്‍ വിജയം ഉറപ്പിച്ച അവസാന മിനിറ്റില്‍ മിക്കു ബെംഗളൂരുവിനായി രണ്ടാം ഗോള്‍ വലയിലാക്കിയെങ്കിലും സമനില പിടിക്കാനുള്ള സമയം പിന്നീടുണ്ടായില്ല. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡര്‍ ഗോളിലാണ് ബെംഗളൂരു ആദ്യ ഗോള്‍ വലയിലാക്കിയത്. ഉദാന്ത സിങ് പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് നീട്ടി നല്‍കിയ ക്രോസ് മനോഹമായ ഹെഡ്ഡറിലൂടെയാണ് ബെംഗളൂരു ക്യാപ്റ്റന്‍ പോസ്റ്റിലെത്തിച്ചത്.ആദ്യ ഗോളിന്റെ ചൂടാറും മുമ്പ് ചെന്നൈയ്‌ന് അനുകൂലമായി പതിനേഴാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നെല്‍സണ്‍ തൊടുത്ത ഷോട്ട് മെയില്‍സണ്‍ ആല്‍വ്‌സ് ഉയര്‍ന്നുചാടി ഹെഡ് ചെയ്ത് പോസ്റ്റിലെത്തിച്ച് ചെന്നൈയ്ന്‍ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ വിണ്ടും ആദ്യ ഗോളിനെ ഓര്‍മ്മിപ്പിക്കും വിധം മികച്ച ഹെഡ്ഡറിലൂടെയാണ് നെല്‍സണിന്റെ കോര്‍ണര്‍ കിക്കില്‍ മെയില്‍സണ്‍ ഇരട്ട ഗോള്‍ തികച്ച് ചെന്നൈയ്‌ന് ലീഡ് നല്‍കുകയാത്. 67ാം മിനിറ്റില്‍ റാഫേല്‍ ആഗസ്‌റ്റോയുടെ ഗോളില്‍ ചെന്നൈയ്ന്‍ മൂന്നാം ഗോളും പോസ്റ്റിലെത്തിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments