ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. ഇടതു വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുന്നതിൽ ബിജെപി വിജയിച്ചു. പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്ത് സിപിഎമ്മിന്റെ അടിത്തറയ്ക്കു കോട്ടം സംഭവിച്ചിട്ടില്ല. കോണ്‍ഗ്രസുകാർ കൂട്ടത്തോടെ ബിജെപിക്കു വോട്ടു ചെയ്തെന്നും കരട് റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരട് രൂപരേഖയിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. കാൽ നൂറ്റാണ്ടോളം ചെങ്കോട്ടയായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുരയാണ് ഇക്കുറി ബിജെപി പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലുമില്ലാതിരുന്ന, പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപി ഇക്കുറി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം സ്വന്തമാക്കി.കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ഇവിടെ ബിജെപി 36 സീറ്റ് നേടി. കഴിഞ്ഞ തവണ 49 സീറ്റിൽ ജയിച്ച സിപിഎമ്മിന് ഇക്കുറി നേടാനായത് 16 സീറ്റുകൾ മാത്രമാണ്. കോണ്‍ഗ്രസിന് ഒരു സീറ്റും നേടാനായില്ല.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ.
RELATED ARTICLES