Wednesday, April 24, 2024
HomeNationalരാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 11,​302 കോടിയെന്ന് റിസർവ് ബാങ്ക്

രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 11,​302 കോടിയെന്ന് റിസർവ് ബാങ്ക്

രാജ്യത്തെ 64 ബാങ്കുകളിലായി അവകാശികളില്ലാതെ കിടക്കുന്നത് 11,​302 കോടിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലാണ് കൂടുതൽ തുക,​ 1262 കോടി. പഞ്ചാബ് നാഷണൽ ബാങ്കിൽ 1250 കോടിയും മറ്റ് ദേശസാത്കൃത ബാങ്കുകളിലായി 7040 കോടിയും ആരും ഏറ്റെടുക്കാനില്ലാതെ കിടക്കുന്നു. ഇന്ത്യയിലെ ബാങ്കുകൾ കൈകാര്യം ചെയ്യുന്ന 100 ലക്ഷം കോടിയുടെ ഒരു ചെറിയ അംശം മാത്രമാണിത്.ഇങ്ങനെ അവകാശികളില്ലാതെ കിടക്കുന്ന പണമെല്ലാം മരിച്ചു പോയവരുടെ അക്കൗണ്ടുകളിലുള്ളതോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവരുടേതോ ആണ്. പത്ത് വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ 30 ദിവസത്തിനകം അറിയിക്കാൻ ബാങ്കുകളോട് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്.ആക്സിസ്,​ ഡി.സി.​ബി,​ എച്ച്.ഡി.എഫ്.സി,​ ഐ.സി.ഐ.സി.ഐ,​ ഇൻഡസ്,​ കോടാക് മഹീന്ദ്ര,​ യെസ് എന്നീ ബാങ്കുകളിലായി 824 കോടിയാണ് അവകാശികളില്ലാതെ കിടക്കുന്നത്. 12 സ്വകാര്യ ബാങ്കുകളിലായി 592 കോടിയും ഇത്തരത്തിൽ കിടക്കുന്നു. ഇവ രണ്ടും കൂടി ചേരുന്പോൾ സ്വകാര്യ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 1416 കോടിയാവും. ഐ.സി.ഐ.സി.ഐ ബാങ്ക് 476 കോടി,​ കോടക് മഹീന്ദ്ര 151 കോടി എന്നിവയാണ് സ്വകാര്യ ബാങ്കുകളിൽ മുന്നിൽ. വിദേശത്തെ 25 ബാങ്കുകളിലായി അവകാശികളില്ലാതെ 332 കോടിയും കിടപ്പുണ്ട്. ഇതിൽ 105 കോടിയുമായി എച്ച്.എസ്.ബി.സിയാണ് മുന്നിൽ

RELATED ARTICLES
- Advertisment -

Most Popular

Recent Comments