കശ്മീരിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഇനി തുളച്ചുകയറാത്തതരം പ്ലാസ്റ്റിക് വെടിയുണ്ടകൾ ഉപയോഗിക്കും. എന്നാൽ അവസാന വഴിയായി പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് നിലനിർത്തും. സുരക്ഷ ഏജൻസികൾക്ക് ഉപയോഗിക്കാനായി ആയിരക്കണക്കിന് പ്ലാസ്റ്റിക് വെടിയുണ്ടകൾ താഴ്വരയിലേക്ക് അയച്ചിട്ടുണ്ട്. ഇവ ഇൻസാസ് റൈഫിളുകളിൽ ഉപയോഗിക്കാനാകും. പലപ്പോഴും സുരക്ഷസേനാംഗങ്ങൾക്ക് അക്രമപ്രതിഷേധങ്ങളും ജനക്കൂട്ടത്തിെൻറ കല്ലേറും നേരിടേണ്ടിവരാറുണ്ട്. നിലവിൽ അവസാന പോംവഴിയായി തോക്കുപയോഗിക്കുന്നതിനുമുമ്പായി പവ ഷെല്ലുകളും പെല്ലറ്റ് ഗണ്ണുകളുമാണ് സുരക്ഷസേന ഉപയോഗിച്ചുവരുന്നത്. പെലാർഗോണിക് ആസിഡ് വാനിലിൽ അമൈഡ് (പവ) ഷെല്ലുകൾ മുളകുപയോഗിച്ചുള്ള വെടിേക്കാപ്പാണ്.
കശ്മീരിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്ലാസ്റ്റിക് വെടിയുണ്ടകൾ
RELATED ARTICLES