“അടി പേടിച്ച് മിണ്ടാതിരിക്കില്ല” ജേക്കബ് തോമസ്

jacob-thomas

രാഷ്ട്രീയ മേഖലയിലെ അഴിമതിയെ തൊട്ടാല്‍ ഷോക്കടിക്കും; ജേക്കബ് തോമസ്

ബന്ധുനിയമന വിവാദത്തില്‍ തുറന്നടിച്ച് ജേക്കബ് തോമസ്. അടി പേടിച്ച് മിണ്ടാതിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുന്‍ വിജിലന്‍സ് ഡയറക്ടര്‍.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ ക്യൂ നില്‍ക്കുമ്പോള്‍ ബന്ധുനിയമനം വേണോയെന്ന് ജനങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കണം. ഏത് സ്ഥാനത്തിരുന്നാലും അഴിമതിരഹിത കേരളത്തിനായി പോരാടും. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അദ്ദേഹം പറഞ്ഞാല്‍ ശരിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അഴിമതി രഹിത കേരളം പരിപാടിയില്‍ ജേക്കബ് തോമസ് പറഞ്ഞു. ഈയടുത്തകാലത്താണ് തനിക്കത് മനസിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥ തലത്തില്‍ തൊട്ടുകഴിഞ്ഞാല്‍ കുഴപ്പമില്ല. അത് കൈകാര്യം ചെയ്യാനാവും. എന്നാല്‍ രാഷ്ട്രീയ മേഖലയിലെ അഴിമതിയെ തൊട്ടാല്‍ ഷോക്കടിക്കും. ചിലപ്പോള്‍ തൊടുന്ന ആ ആള്‍ തന്നെ തെറിക്കുമെന്നും അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു.