Friday, March 29, 2024
Homeപ്രാദേശികംമതങ്ങളും സഭകളും സൗഹൗർദത്തോടെ കഴിയുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നു ജേക്കബ് പുന്നൂസ്

മതങ്ങളും സഭകളും സൗഹൗർദത്തോടെ കഴിയുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നു ജേക്കബ് പുന്നൂസ്

മതബഹുല സമൂഹത്തിൽ മതങ്ങളും സഭകളും സൗഹൗർദത്തോടെ കഴിയുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നു മുൻ സംസ്ഥാന പെ‍ാലീസ് മേധാവി ജേക്കബ് പുന്നൂസ്. മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ കുറിയന്നൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പെ‍ാലീത്ത സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാറ്റങ്ങളിലൂടെ സഭയെ നയിച്ച സഭാനേതാവാണ് ഡോ. അലക്സാണ്ടർ മാർത്തോമ്മാ. നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും ആഹ്വാനവും അദ്ദേഹം നിരന്തരം നടത്തിയിരുന്നതായും ജേക്കബ് പുന്നൂസ് കൂട്ടിച്ചേർത്തു.ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്ത അധ്യക്ഷത വഹിച്ചു. സഭയിൽ അടിസ്ഥാനപ്പെട്ട് ലോകത്തോടുള്ള കടപ്പാടിൽ സമൂഹത്തെയും മതങ്ങളെയും സംസ്കാരത്തെയും ധാർമിക മൂല്യങ്ങൾക്കനുസൃതമായി രൂപാന്തരപ്പെടുത്തുന്ന ക്രിസ്തീയ ദൗത്യത്തിന്റെ പ്രചാരകനായി അർപ്പണബോധത്തോടെ ജീവിച്ച സന്യാസവര്യനായിരുന്നു ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പെ‍ാലീത്തയെന്ന് മാർ ക്രിസോസ്റ്റം പറഞ്ഞു. തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ്, വികാരി ജനറൽ റവ. ജോർജ് സഖറിയ, അൽമായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ്, റവ. ഡോ. കെ. ഏബ്രഹാം സഖറിയ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments