മൂന്ന് കുട്ടികളെ അനാഥരാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങി

ബ്രാംപ്ടൺ (കാനഡ ):മൂന്ന് പെൺമക്കളെ  തനിച്ചാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങിയ ദയനീയ സംഭവം കാനഡായിലെ ഇൻഡ്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി .തമിഴ് നാട്ടിൽ നിന്നും കാനഡയിലേക്കു കുടിയേറിയവരാണ് ഇരുവരും
ഏപ്രിൽ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61)ആശുപത്രിയിൽ കോവിഡിനെ തുടർന്നു മരണമടഞ്ഞത് .രണ്ടു ദിവസത്തിനു മുൻപ്  മാതാവ് പുഷ്പറാണി (56)മരണത്തിനു കീഴടങ്ങിയിരുന്നു  .ഇവരുമായി അടുത്ത ബന്ധമുള്ള കുടുംബാംഗമാണ്  ദമ്പതികൾ  മരിച്ച വിവരം വെളിപ്പെടുത്തിയത് .ഇവരുടെ (29,22,19) വയസുള്ള  പെൺമക്കളും കൊറോണ വൈറസിന് പോസിറ്റീവായി ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നു .  രോഗത്തിൽ നിന്നും മുക്‌തഗി നേടിയ
 ഇവർ ഇപ്പോൾ  വീട്ടിൽ ക്വാറന്റൈനിലാണ് . .ബ്രാംറ്റണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന തമിഴ് ന്യൂസ് പേപ്പർ ഉദയനില പാർട്ട്ടൈം ജീവനക്കാരനാണ് നാഗരാജ് . സാമ്പത്തികമായി ഈ കുടുംബത്തെ സഹായിക്കുന്നതിന് ഗോ ഫണ്ട് മിയിലൂടെ 60000 ഡോളർ സമാഹരിച്ചിട്ടുണ്ട് .  തങ്ങളെ ഇതുവരെ വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കൾക്കു അന്ത്യ ചുംബനം പോലും കൊടുക്കാനാകാതെ ദുഃഖം അടക്കിപ്പിടിച്ചു കഴിയുകയാണ് മൂന്ന് പെൺമക്കൾ