കേരളത്തില്‍ മെയ് 29ന് മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്ന് റിപ്പോർട്ട്

rain

കേരളത്തില്‍ മെയ് 29ന് മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്നു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ എത്തുന്നത്. കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസംകൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. സാധാരണ നിലയിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 96 ശതമാനം മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണാ ഗതിയിൽ 96 ശതമാനം മഴ ലഭിക്കുന്നത് നെൽകൃഷിയടക്കമുള്ള കാർഷിക രംഗത്തിന്‌ ഗുണകരമാകുമെന്നാണ്‌വിദഗ്ദർ അഭിപ്രായപ്പെടുന്നത്.