Thursday, April 18, 2024
HomeNationalവനിതാ സ്ഥാനാര്‍ഥികളില്‍ 15 ശതമാനം പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവർ

വനിതാ സ്ഥാനാര്‍ഥികളില്‍ 15 ശതമാനം പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവർ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളില്‍ 110 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരാണെന്നു റിപ്പോര്‍ട്ട്. ആകെയുള്ള 724 വനിതാ സ്ഥാനാര്‍ഥിമാരില്‍ 714 പേരുടെ സത്യവാങ്മൂലം പരിശോധിച്ച്‌ നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും നടത്തിയ പഠനങ്ങളിലാണ് ഈ റിപ്പോര്‍ട്ട്.

ഇതില്‍ 78 പേര്‍ കൊലപാതകം, വധശ്രമം, റേപ്പ് മുതലായ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളാണ്. നാലു പേര്‍ കൊലക്കുറ്റത്തിനും 16 പേര് വധശ്രമത്തിനും പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നു. 14 പേരാകട്ടെ സ്‌ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ പേരില്‍ പ്രതികളായവരാണ്.

ഇതിലുള്‍പ്പെടുന്ന 18 പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളും 14 പേര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ്. ആകെ വനിതാ സ്ഥാനാര്‍ഥികളില്‍ 15 ശതമാനം പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നാണ് ഈ കണക്ക് തെളിയിക്കുന്നത്. മത്സരിക്കുന്ന വനിതകളില്‍ 255 പേര്‍ കോടിശ്വരരുടെ പട്ടികയില്‍ ഉള്ളവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments