ബൈക്ക് റൈഡര്‍ന്മാരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബൈക്ക് റൈഡര്‍ന്മാരുടെ വയലത്തലയിലെ കൂട്ടായ്മയായ തണ്ടര്‍ സ്ട്രൈക്കേഴ്സ് 10,000 രൂപ സംഭാവന നല്‍കി. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തണ്ടര്‍ സ്ട്രൈക്കേഴ്‌സ് രക്ഷാധികാരി ഫാ.തോമസ് നെടുംമാംകുഴിയില്‍ തുക കൈമാറി.  ഓരോ വര്‍ഷവും തണ്ടര്‍ സ്ട്രൈക്കേഴ്സ് കൂട്ടായ്മ നിരവധി സ്ഥലങ്ങളിലേക്ക് റൈഡ് നടത്തിയിരുന്നു. ലോക്ഡൗണായതിനാല്‍ ഈ വര്‍ഷം റൈഡിങ് നടത്താന്‍ സാധിച്ചില്ല. റൈഡിങ്ങിനായി മാറ്റിവച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക കൈമാറുന്ന ചടങ്ങില്‍ സുബിന്‍ മാത്യു, അജോയി പി. തോമസ്, ജോര്‍ജ് വര്‍ഗീസ്, ജസ്റ്റിന്‍ ജോര്‍ജി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.