മൂന്നാംക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

jail 02

മൂന്നാംക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് പെരിയ സ്വദേശിയുടെ എട്ടു വയസുകാരന്‍ മകന്‍ മുഹമ്മദ് ഫഹദ് കൊല്ലപ്പെട്ട കേസിലാണ് വിധി. പ്രദേശവാസിയായ വിജയകുമാര്‍ ആണ് പ്രതി. 2015 ജൂലായില്‍ ആയിരുന്നു കൊലപാതകം. സഹോദരി ഷഹലയ്ക്കും സഹപാഠി അബ്‍ദുള്‍ അനസിനുമൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പ്രകോപനമില്ലാതെ പിന്നില്‍ നിന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടവ് ശിക്ഷയ്‌ക്കൊപ്പം വിധിച്ച ഒരു ലക്ഷം രൂപയില്‍ നിന്ന് 50,000 രൂപ ഫഹദിന്‍റെ കുടുംബത്തിന് നല്‍കണമെന്ന് കോടതി ഉത്തരവായി.