പ്രണയനൈരാശ്യം കാരണം ഫേസ്ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ ചെയ്തു

suicide

പ്രണയനൈരാശ്യം കാരണം ഫേസ്ബുക്ക് ലൈവില്‍ വന്ന് യുവാവ് ആത്മഹത്യ ചെയ്തു. നിര്‍മല്‍ കുമാവത്ത്(20) എന്ന യുവാവാണ് ഉറക്ക​ഗുളിക കഴിച്ചശേഷം തൂങ്ങിമരിച്ചത്. രാജസ്ഥാനിലെ ആല്‍വാറിലുള്ള ബെഹ്‌റോറിലാണ് സംഭവം.

തിങ്കളാഴ്‌ച രാത്രിയാണ് നിര്‍മല്‍ രണ്ടു മണിക്കൂര്‍ നീണ്ട ഫേസ്‌ബുക്ക് ലൈവില്‍ എത്തിയത്. പ്രണയത്തേക്കുറിച്ചും തുടര്‍ന്നുണ്ടായ പരാജയത്തെക്കുറിച്ചും യുവാവ് സംസാരിക്കുകയും ചെയ്‌തു. പ്രണയിനിയെ തീവ്രമായി ഇഷ്‌ടപ്പെടുന്നുണ്ടെന്നും അവള്‍ക്കായി മരിക്കാന്‍ പോലും തയ്യാറാണെന്ന് ഇയാള്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യാന്‍ പോകുന്ന കാര്യം നിര്‍മല്‍ പറഞ്ഞെങ്കിലും ആരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. വീഡിയോ കണ്ടവര്‍ കരയുന്ന ഇമോജുകളും കമന്റുകളും മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് ഉറക്ക​ഗുളിക കഴിച്ച യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണത്തിന് പൊലീസിന് നിര്‍ദേശം നല്‍കി.