മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം;ബൈക്കില്‍ പിന്തുടര്‍ന്ന യുവാക്കളെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ശ്രമം

mishel cctv

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ തുടരന്വേഷണവുമായി ക്രൈം ബ്രാഞ്ച്. കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചിരിക്കുന്നത്. ഈ യുവാക്കള്‍ ആരൊക്കെയാണെന്നു കണ്ടെത്താനാണ് ശ്രമം. സിസിടിവിയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ സഹിതം പത്രപരസ്യം നല്‍കിയിട്ടുമുണ്ട്.അന്വേഷണം ഏതാണ്ട് നിലച്ച അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ മിഷേലിന്റെ മരണത്തിലെ ദുരൂഹതയന്വേഷിച്ച്‌ ക്രൈം ബ്രാഞ്ച് യുവാക്കളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.2017 മാര്‍ച്ച്‌ ആറാം തീയതിയാണ് കൊച്ചി കായലില്‍ സി എ വിദ്യാര്‍ത്ഥിയായിരുന്ന മിഷേല്‍ ഷാജി(18)യുടെ മൃതദേഹം കണ്ടെത്തുന്നത്.