മുൻ ഇന്ത്യൻ ക്രിക്കറ്ററും ഡിവൈഎസ്പിയുമായ ജോഗീന്ദർ ശർമയുടെ അച്ഛൻ ഓം പ്രകാശ് ശർമയെ ആക്രമിച്ച് ശേഷം പണം കവര്‍ന്നു. ശനിയാഴ്ച രാത്രിയിൽ റോത്തക്കിലെ കാതമണ്ഡിയിലുള്ള കടയുടെ മുന്നിൽ വച്ചാണ് സംഭവം. പ്രകാശ് ശർമ നടത്തുന്ന കടയിൽ പലചരക്ക് സാധനം വാങ്ങാനെത്തിയ രണ്ടു യുവാക്കളാണ് പണം കവർന്നത്.
ആദ്യം പോക്കറ്റിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിന്നീട് കത്തിയെടുത്ത് ശർമയുടെ വയറിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ഇത് കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ അവർ കടയിലെ മേശവലിപ്പിൽ നിന്ന് ഏഴായിരം രൂപ അപഹരിച്ചു. ഇതിനുശേഷം പരിക്കേറ്റ ശർമയെ കടയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം അക്രമികൾ ഓടിമറയുകയായിരുന്നു. ഒടുവിൽ ശർമയുടെ മറ്റൊരു മകനായ ദീപക് എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ജയം നേടിതന്ന അവസാന ഓവർ എറിഞ്ഞത് ജോഗീന്ദറായിരുന്നു.