പി.സി. ജോര്‍ജ് എം.എല്‍.എയെ ടോള്‍ പ്ലാസയില്‍ തടഞ്ഞതിൽ സംഘർഷം (video)

0
10

പി.സി. ജോര്‍ജ് എം.എല്‍.എയെ ടോള്‍ പ്ലാസയില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 11.30ന് ആയിരുന്നു സംഭവം. കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന എം.എല്‍.എയെ ടോള്‍ കൊടുക്കാതെ കടത്തിവിടില്ലെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചത്. മൂന്നര മിനിറ്റോളം എം.എല്‍.എയെ ടോള്‍ പ്ലാസയില്‍ തടഞ്ഞുവച്ചു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കാറില്‍ നിന്നും ഇറങ്ങിയ എം.എല്‍.എയും സഹായികളും ടോള്‍ ബൂത്തിലെ സ്റ്റോപ്പ് ക്രോസ് ബാര്‍ തകര്‍ത്ത് കാറുമായി പോവുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ടോള്‍ പിരിക്കുന്നതിനായി ടോള്‍ ബൂത്തുകളില്‍ നിയോഗിച്ചിരിക്കുന്നത്. ഇതുമൂലം വാഹനം ജനപ്രതിനിധിയുടേതെന്ന് തിരിച്ചറിയാന്‍ വൈകുകയായിരുന്നുവെന്ന് പറയുന്നു. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി.