Thursday, April 18, 2024
HomeKeralaമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിലവില്‍ 133 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 5 അംഗ ഉപസമതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി സംഘം വിശദമായി പരിശോധിച്ചു. എന്നാല്‍ 133 അടിയില്‍ നിന്നും 142 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ത്താനാണ് തമിഴ്നാട് ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ വലിയ അപകടമാണ് പതിയിരിക്കുന്നത്. 142 അടിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ടിവരും. ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ സമീപത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. എന്നാല്‍ താഴ്വരയിലുള്ള ജനങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം കേരളത്തിന്റെ മേല്‍ കെട്ടിവെച്ച്‌ കയ്യൊഴിഞ്ഞിരിക്കുകയാണ് തമിഴ്നാട്. സര്‍ക്കാര്‍ അനുമതിയോടെ ജലനിരപ്പ് വീണ്ടും 152 അടിയിലേക്ക് ഉയര്‍ത്താനാണ് തമിഴ്നാട് ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തുന്നതും. എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേരളം നിര്‍ദ്ദേശിച്ച ആവശ്യങ്ങളൊന്നും തമിഴ്നാട് അംഗീകരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments