യൂണിവേഴ്സിറ്റി കോളേജ് വധശ്രമകേസ് ; പിടിച്ചെടുത്തത് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളെന്ന് സ്ഥിരീകരണം

shivarenjith

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളാണെന്ന് സ്ഥിരീകരണം. 2016ല്‍ യൂണിവേഴ്‌സിറ്റി കോളജിന് നല്‍കിയ പരീക്ഷാ പേപ്പറുകളാണിതെന്നും സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് പരീക്ഷ കണ്‍ട്രോളര്‍റിപ്പോര്‍ട്ട് നല്‍കി. അതേസമയം ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവത്തില്‍ സിന്‍ഡിക്കേറ്റ് ഉപമസമിതി അന്വേഷണം നടത്തുമെന്നും അറിയിച്ചു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഉത്തരക്കടലാസുകള്‍ കണ്ടെടുക്കുന്നത്