മമ്മൂട്ടി മമ്മൂട്ടിയോട് മത്‌സരിക്കാൻ ആഗ്രഹിക്കുന്നു

mammootty

മലയാളി പ്രേക്ഷകരുടെ അഭിമാന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൂന്ന് ദേശീയ അവാര്‍ഡ്, അഞ്ച് സംസ്ഥാന അവാര്‍ഡ്, പത്മ പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ അഭിനയ സിദ്ധിക്കൊണ്ട് നേടിയെടുത്ത അദ്ദേഹത്തിന് ഇനി രാഷ്‍ട്രീയത്തിലേക്ക് കൂടി ചുവട് വയ്ക്കാന്‍ താല്പര്യം ഉണ്ടോ എന്ന് പലരും പലതവണ ചോദിക്കുകയും അഭ്യൂഹങ്ങള്‍ പരത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി ഇതിനെ കുറിച്ച്‌ വ്യക്തമായ മറുപടി ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്. രാഷ്‍ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ മമ്മൂട്ടി ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നില്ലെന്നും സൂചിപ്പിച്ചു. ഒരിക്കലും രാഷ്‍ട്രീയത്തില്‍ അതിയായ താല്‍പര്യം എനിക്ക് ഉണ്ടായിട്ടില്ല. ജനങ്ങളെ സേവിക്കണമെങ്കില്‍ രാഷ്‍ട്രീയത്തിലേക്ക് വരണമെന്നുമില്ല.
മറ്റുള്ളവരുമായി മത്സരിക്കാന്‍ താല്പര്യം ഉള്ള ആളല്ല ഞാന്‍. ഒരാള്‍ അയാളോടുതന്നെയാണ് മത്സരിക്കേണ്ടത് – എന്ന് മമ്മൂട്ടി പറയുന്നു. ഈ വര്‍ഷം തമിഴ് (പേരന്‍ബ്), തെലുങ്ക് (യാത്ര) ഹിറ്റ് സിനിമകളില്‍ സാന്നിധ്യം അറിയിച്ച മമ്മൂട്ടി മലയാളത്തിലും ഹിറ്റുകള്‍ (മധുരരാജ, ഉണ്ട, പതിനെട്ടാം പടി) സമ്മാനിച്ചു. ഗാനഗാന്ധര്‍വ്വന്‍, മാമാങ്കം എന്നീ സിനിമകളാണ് മമ്മൂട്ടി നായകനായി ഇനി വരാന്‍ പോകുന്നത്.