രാജീവ്​ വധക്കേസ്​ പ്രതി നളിനിയുടെ ഹർജി മദ്രാസ്​ ഹൈക്കോടതി തള്ളി

nalini

രാ​ജീ​വ് ​ഗാ​ന്ധി വ​ധ​ക്കേ​സ്​ പ്ര​തി​ക​ളു​ടെ ജ​യി​ല്‍​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റി​​െന്‍റ ശി​പാ​ര്‍​ശ​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ളി​നി സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി വ്യാ​ഴാ​ഴ്​​ച മ​ദ്രാ​സ്​ ഹൈ​കോ​ട​തി ത​ള്ളി.

മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​ന്മേ​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ​ ഗ​വ​ര്‍​ണ​റോ​ട്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ ആ​ര്‍. സു​ബ്ബ​യ്യ, സി. ​ശ​ര​വ​ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​​ന്‍ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ഗ​വ​ര്‍​ണ​ര്‍​ക്ക്​ മീ​തെ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​നാ​വി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​റും അ​റി​യി​ച്ചി​രു​ന്നു.
വി.​ ​ശ്രീ​ധ​ര​ന്‍ എ​ന്ന മു​രു​ക​ന്‍, എ.​ജി. പേ​ര​റി​വാ​ള​ന്‍, ടി. ​സു​േ​ധ​ന്ദ്ര​രാ​ജ എ​ന്ന ശാ​ന്ത​ന്‍, ജ​യ​കു​മാ​ര്‍, ​േറാ​ബ​ര്‍​ട്ട്​ പ​യ​സ്, ര​വി​ച​ന്ദ്ര​ന്‍, ന​ളി​നി എ​ന്നി​വ​രാ​ണ്​ 28 വ​ര്‍​ഷ​ക്കാ​ല​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്. 2018 സെ​പ്​​റ്റം​ബ​ര്‍ ഒ​മ്ബ​തി​നാ​ണ്​ ഭ​ര​ണ​ഘ​ട​ന​യു​ടെ 161ാം വ​കു​പ്പ്​ പ്ര​കാ​രം പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​ന്‍ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍ ബ​ന്‍​വാ​രി​ലാ​ല്‍ പു​രോ​ഹി​തി​ന്​ ശി​പാ​ര്‍​ശ അ​യ​ച്ച​ത്. എ​ന്നാ​ല്‍, ഇ​തി​ന്മേ​ല്‍ ഗ​വ​ര്‍​ണ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ​നം വൈ​കി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ഡി.​എം.​കെ ഉ​ള്‍​പ്പെ​ടെ വി​വി​ധ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇൗ ​നി​ല​യി​ലാ​ണ്​ ന​ളി​നി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ലി​ന്​ പോ​കാ​നാ​ണ്​ ന​ളി​നി​യു​ടെ തീ​രു​മാ​നം. ​