Sunday, September 15, 2024
HomeNationalഇന്ത്യൻ സൈന്യത്തിന് അതിവേഗ അപ്പാച്ചെ പോർ ഹെലിക്കോപ്‌റ്ററുകൾ

ഇന്ത്യൻ സൈന്യത്തിന് അതിവേഗ അപ്പാച്ചെ പോർ ഹെലിക്കോപ്‌റ്ററുകൾ

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ആറ് അപ്പാച്ചെ പോർ ഹെലിക്കോപ്‌റ്ററുകൾ വാങ്ങാനുള്ള കരാറിന് ഡിഫൻസ് അക്വസിഷൻ കൗൺസിൽ(ഡി.എ.സി) അംഗീകാരം നൽകി. ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമ്മിക്കുന്ന ആറ് ഹെലിക്കോപ്‌റ്ററുകൾക്ക് 4168 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അരുൺ ജയ്‌റ്റ്ലി അദ്ധ്യക്ഷനായ ഡി.എ.സിയുടെ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. ബോയിംഗ് കമ്പനിയിൽ നിന്നും 22 അപ്പാച്ചെ, ചിനോക്ക് ഹെലിക്കോപ്‌റ്ററുകൾ വാങ്ങാനാണ് സൈന്യം ഓർഡർ നൽകിയിരിക്കുന്നത്. ഇതിന്പുറമെ ഇന്ത്യക്കു വേണ്ടി റഷ്യയിൽ നിർമാണം പുരോഗമിക്കുന്ന ഗ്രിഗറോവിച്ച് ക്ലാസ് കപ്പലുകൾക്ക് ആവശ്യമായ രണ്ട് ഗ്യാസ് ടർബൈനുകൾ ഉക്രൈനിൽനിന്ന് വാങ്ങാനുള്ള അനുമതിയും ഡി.എ.സി നൽകി. 490 കോടി രൂപയാണ് ഗ്യാസ് ടർബൈനുകൾ വാങ്ങാൻ അനുവദിച്ചിട്ടുള്ളത്.

ശത്രുവിന് കനത്ത പ്രഹരം ഏൽപ്പിക്കാൻ കഴിയുന്ന അതിവേഗ അപ്പാച്ചെ പോർ ഹെലിക്കോപ്‌റ്ററുകൾ ഇതാദ്യമായാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്. അതിർത്തിയിൽ പാകിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണി മറികടക്കാൻ ഇത്തരം ഹെലിക്കോപ്‌റ്ററുകൾ അത്യാവശ്യമാണെന്ന് സൈന്യം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments