Wednesday, December 4, 2024
HomeNationalഅഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് ബിജെപി കോടതിയിൽ

അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് ബിജെപി കോടതിയിൽ

അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് ബിജെപി കോടതിയെ സമീപിച്ചു . രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഗുജറാത്തിലെ കോണ്‍ഗ്രസ് വിജയം തിരിച്ചടിയായതോടെ ഹൈക്കോടതിയിലേക്ക് കേസെത്തിച്ച് ബിജെപി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്താണ് തോറ്റ ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിങ് രാജ്പൂത് ഹൈകോടതിയെ സമീപിച്ചത്. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്‍വന്ത് സിങിന്റെ വാദം.

ഏത് വിധേനേയും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ എംല്‍എമാരെ കുതിരക്കച്ചവടം നടത്തിയ ബിജെപിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും തിരിച്ചടിയായിരുന്നു പട്ടേലിന്റെ വിജയം. തെരഞ്ഞെടുപ്പിന് മുമ്പ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനും ബിജെപി വലയില്‍ എംഎല്‍എമാര്‍ വീഴാതിരിക്കാനും ബംഗലൂരുവിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റിയിരുന്നു. ഇതും ബല്‍വന്ദ് സിങ് ഗുജറാത്ത് ഹൈക്കോചതിയിലെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത് ഷായേയും ബിജെപി നേതാക്കളേയും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ അസാധുവാക്കിയത്. ഇതാണ് അഹമ്മദ് പട്ടേലിന് തുണയായതും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments