Thursday, April 25, 2024
HomeKeralaമഴക്കെടുതി;മലയാളികളുടെ പെരുമാറ്റം സൈന്യത്തെ നിരാശപ്പെടുത്തുന്നു

മഴക്കെടുതി;മലയാളികളുടെ പെരുമാറ്റം സൈന്യത്തെ നിരാശപ്പെടുത്തുന്നു

മഴക്കെടുതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അതീവ ഗുരുതരമായ അവസ്ഥയിലാണ്. വലിയ ആശങ്കയാണ് ഈ പ്രദേശത്തെ ചൊല്ലിയുള്ളത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും അടക്കം ഇവിടെ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. സൈന്യവും രക്ഷപെടുത്താന്‍ വേണ്ടി രംഗത്തുണ്ടെങ്കിലും സൈന്യത്തിന് വേണ്ട വിധത്തില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അതേസമയം ദുരിതമുഖത്ത് മലയാളികളുടെ പെരുമാറ്റം സൈന്യത്തെ തീര്‍ത്തും നിരാശപ്പെടുത്തുന്നുവെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.നാലുദിവസമായി വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍പോലും രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാന്‍ കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വായുസേനാ ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഭയം നിമിത്തമാണ് പലരും ഹെലികോപ്റ്ററുകളില്‍ കയറാന്‍ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായത്.കയറാന്‍ തയ്യാറാവുന്നവരെ പിന്തിരിപ്പിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നെത്തി പ്രതികൂല കാലവസ്ഥയിലും ചെങ്ങന്നൂര്‍ പത്തനംതിട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്ന തങ്ങളുടെ പ്രയത്‌നത്തെ ദയവായി മാനിക്കണമെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. അതിനിടെ മനുഷ്യ പ്രയത്‌നത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വലിയ നഷ്ടമാണ് ഇത് മൂലം ഉണ്ടാവുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എ ആളുകളെ രക്ഷിക്കണമെന്ന് മാധ്യമങ്ങളിലൂടെ വിലപിക്കുന്നു, പ്രതിപക്ഷ നേതാവും ഇത് തന്നെ ചെയ്യുന്നു. എന്നിട്ടും ദുരിത മേഖലയില്‍ എത്തുമ്ബോള്‍ ചിത്രം മാറുകയാണ്. ആളുകള്‍ സഹകരിക്കാതെ എങ്ങനെ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്നാണ് പൊതുവേ ഉയരുന്ന ചോദ്യം.ദുരിതബാധിത മേഖലകളില്‍ ഉള്ളവര്‍ ഇവര്‍ പറയുന്നതെങ്കിലും കേള്‍ക്കണം ഉദ്യോഗസ്ഥന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. ഭക്ഷണസാധനങ്ങളും അവശ്യ വസ്തുക്കളും നല്‍കിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നതെന്നം ഉദ്യോഗസ്ഥന്‍ വിശദമാക്കുന്നു. എന്നിട്ടും വേണ്ടി വിധത്തില്‍ സേന ഇടപെടല്‍ നടത്താത്തത് സൈന്യത്തിന്റെ പ്രതീക്ഷകളെ അട്ടിമറിക്കുന്നതാണ്. അതേസമയം രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്ന ചില പ്രവണതകളും നിലവിലുണ്ട്. വെള്ളം കുറച്ച്‌ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം കാണാനും മറ്റുമായി ആളുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇത് ഗാതാഗത തടസ്സത്തിനും കാരണമാകുന്നു. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി എത്തുന്നവരാണ് ആള്‍ക്കൂട്ടത്തിന്റെ അനാവശ്യ ജിജ്ഞാസയില്‍ കഷ്ടപ്പെടുന്നത്.അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്ന മറ്റൊരു കാര്യം ബോട്ടിന്റെ ലഭ്യതകുറവാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടു വിട്ടുനല്‍കാന്‍ പലരും വൈമുഖ്യം കാണിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ വേമ്ബനാട്ട് കായലില്‍ ഓടിക്കുന്ന എല്ലാ ബോട്ടുകളും പിടിച്ചെടുക്കാന്‍ മന്ത്രി ജി. സുധാകരന് നിര്‍ദ്ദേശം നല്‍കേണ്ട അവസ്ഥവന്നു. ചില ബോട്ടുകള്‍ നേരത്തെതന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും പലരും ബോട്ടുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതെതുടര്‍ന്നാണ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇതുവരെ 30 ബോട്ടുകള്‍ കലക്ടര്‍ പിടിച്ചെടുത്തു.ബോട്ടു നല്‍കാതിരുന്ന ഉടമകളെ മന്ത്രിയുടെ നിര്‍ദ്ദേശം പ്രകാരം അടിയന്തരമായി അറസ്റ്റ് ചെയ്യുന്നുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ബോട്ട് വിട്ടുനല്‍കാന്‍ തയ്യാറാകാത്തവരെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകള്‍ നല്‍കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ അടിയന്തര നടപടി. അതിനിടെ പ്രളയക്കെടുതി നേരിടുന്നതിനു കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. ഇവ ലഭ്യമാക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രളയബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ കണ്ടശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും വെള്ളപ്പൊക്കത്തില്‍ നശിച്ച കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹം പ്രത്യേക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. നിലവില്‍ നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. അതീവ ഗുരുതരമായ സാഹചര്യമാണു നാട് നേരിടുന്നത്. ഫലപ്രദമായ ഇടപെടലിലൂടെ മരണസംഖ്യ കുറയ്ക്കാന്‍ സര്‍ക്കാരിനായി. കുറ്റപ്പെടുത്തലല്ല, കൂടുതല്‍ സഹായവും സഹകരണവുമാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments