Sunday, September 15, 2024
HomeNationalഇഷ്ടനടിയുടെ ഡാന്‍സ് ഷോ പെട്ടെന്ന് തീര്‍ന്നു; അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി

ഇഷ്ടനടിയുടെ ഡാന്‍സ് ഷോ പെട്ടെന്ന് തീര്‍ന്നു; അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി

ഇഷ്ടനടിയെ ഒരു നോക്ക് കാണാന്‍ വന്ന അരാധകരുടെ സ്‌നേഹം അതിര് കടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അവസാനം പൊലീസ് ലാത്തിവീശി. ബിഹാറിലെ പട്‌നയിലെ ഗാന്ധിമൈതാനത്തിലാണ് അനിയന്ത്രതമായം ജനക്കൂട്ടം പൊലീസിന് തലവേദനയായത്. ബോജ്പൂരി സിനിമയിലെ മാദക നടി റാണി ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പട്‌നയിലെ നഗര വികസന സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. തന്റെ വശ്യമായ നൃത്ത ചുവടുകളുലൂടെ റാണി ചാറ്റര്‍ജി വേദിയില്‍ വെച്ച് കാണികളുടെ മനം കവര്‍ന്നു.പലരും സ്റ്റേജിന്റെ തൊട്ടടുത്ത് ചെന്ന് നടിയോടൊപ്പം നൃത്തം ചെയ്യാന്‍ തിടുക്കം കൂട്ടി. പരിപാടി കഴിഞ്ഞ് റാണി ചാറ്റര്‍ജി വേദി വിടാന്‍ ഒരുങ്ങവെയാണ് അരാധകര്‍ പ്രകോപിതരായത്. ഡാന്‍സ് ഷോ പെട്ടെന്ന് തീര്‍ന്നു പോയെന്ന് പരാതിപ്പെട്ട കാണികള്‍ ബഹളം വെച്ചു. പിന്നീട് അക്രമാസക്തരായി. കാണികളുടെ ചെയ്തികള്‍ പരിധി വിട്ടതോടെയാണ് പൊലീസ് ലാത്തിചാര്‍ജ്ജ് നടത്താന്‍ നിര്‍ബന്ധിതരായത്. ഒടുവില്‍ ആരാധകരോട് ശാന്തമാവാന്‍ പറയാന്‍ നടി തന്നെ രംഗത്ത് വരേണ്ടി വന്നു. വന്‍ ജനക്കൂട്ടമാണ് റാണി ചാറ്റര്‍ജിയുടെ നൃത്തം കാണാന്‍ പട്‌നയിലെ ഗാന്ധി മൈതാനത്തില്‍ തടിച്ച് കൂടിയിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments