അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കുമെന്നു വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍. ഇന്ത്യയെ കാവിയുഗത്തിലേക്കു നയിച്ചതു രാമജന്മഭൂമി പ്രസ്ഥാനമാണെന്നും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. രാമജന്മഭൂമി പ്രസ്ഥാനം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജെയ്ന്‍. പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളിലായി 16 കോടി ആളുകളാണു പങ്കാളികളായത്. ഇതു ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിലൊന്നായി മാറിയെന്നും വിഎച്ച്പി ജോയിന്റ് സെക്രട്ടറി പറഞ്ഞു.——ഹൈന്ദവ നവോത്ഥാനവും ഹിന്ദുക്കളുടെ ആത്മാഭിമാനവും രാജ്യത്തിന്റെ യശസ്സും ഇതിലൂടെ വര്‍ധിച്ചു. അടുത്ത വര്‍ഷം ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതു രാമക്ഷേത്ര വിഷയമാണെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെയും സുരേന്ദ്ര ജെയ്ന്‍ ഓര്‍മപ്പെടുത്തി.
അയോധ്യയില്‍ രാമക്ഷേത്രം അടുത്ത വർഷം നിർമ്മിക്കും
RELATED ARTICLES