Thursday, April 25, 2024
HomeCrimeസഹോദരിമാരായ യുവതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചു

സഹോദരിമാരായ യുവതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചു

സഹോദരിമാരായ മുസ്ലിം യുവതികളെ കസ്റ്റഡിയിലെടുത്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചു. അടിവയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് യുവതിയുടെ ഗര്‍ഭം അലസി. രാത്രി വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പോലീസ്, സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വിവസ്ത്രരാക്കിയ ശേഷമായിരുന്നു മര്‍ദ്ദനമെന്ന് യുവതികള്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. അസമിലെ ദരാങ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

സൂപ്രണ്ട് പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ വഴി വിവരം പുറത്തായത്. വിവസ്ത്രരാക്കിയ ശേഷം പോലീസുകാര്‍ വളരെ മോശമായി പെരുമാറിയെന്ന് യുവതികള്‍ പരാതിയില്‍ വിവരിക്കുന്നു. ബുര്‍ഹ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെതിരെയാണ് യുവതികളുടെ പരാതി. പീഡിപ്പിക്കുന്ന വേളയില്‍ വനിതാ പോലീസുകാരും സ്‌റ്റേഷനിലുണ്ടായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ…..

തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ടാണ് സഹോദരിമാരെ ബുര്‍ഹ പോലീസ് ഈ മാസം എട്ടിന് രാത്രി കസ്റ്റഡിയിലെടുത്തത്. മിനുവറ ബീഗം, സനുവറ ബീഗം, റുമീല ബീഗം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതികള്‍ പറയുന്നു. ഗര്‍ഭിണിയായിരുന്നു മിനുവറ ബീഗം.

അടിവയറ്റിന് പോലീസ് ചവിട്ടിയതിനൈ തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭം അലസിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. പോലീസ് ഓഫീസര്‍ മഹേന്ദ്ര ശര്‍മയാണ് പീഡിപ്പിച്ചതെന്ന് യുവതികള്‍ പരാതിയില്‍ പറയുന്നു.ദിവസങ്ങള്‍ക്ക് ശേഷം പോലീസ് ഓഫീസര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം വിശദീകരിച്ച് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

മഹേന്ദ്ര ശര്‍മയും ഒരു വനിതാ പോലീസുമാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് സഹോദരിമാരെയും വിവസ്ത്രരാക്കിയാണ് പീഡിപ്പിച്ചതത്രെ.തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ പോലീസ് ഓഫീസര്‍ മഹേന്ദ്ര ശര്‍മ സ്പര്‍ശിച്ചെന്നും അപമാനിച്ച് സംസാരിച്ചുവെന്നും യുവതികള്‍ പറയുന്നു. തനിക്കെതിരെ പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് തോക്കുചൂണ്ടി മഹേന്ദ്ര ശര്‍മ ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ പറയുന്നു.

പോലീസ് സൂപ്രണ്ട് പരാതിയില്‍ കേസെടുത്തില്ലെന്നാണ് യുവതികളുടെ ആക്ഷേപം. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും അന്വേഷണം നടത്താന്‍ ഡിസിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സൂപ്രണ്ട അമൃത് ഭുയാന്‍ പറഞ്ഞു. തങ്ങള്‍ക്ക് അറിയാത്ത വിഷയത്തിലാണ് പോലീസ് പിടികൂടിയതെന്ന് യുതികള്‍ പറയുന്നു. സെപ്റ്റംബർ 8 ന് രാത്രിയാണ് പോലീസുകാര്‍ വീട്ടിലെത്തിയത്. എന്തിന് വന്നു എന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ സംസാരിക്കേണ്ടെന്നായിരുന്നു മറുപടി.

തനിക്കും ഭര്‍ത്താവിനും നേരെ തോക്ക് ചൂണ്ടി. ശേഷം രണ്ടു സഹോദരിമാരെയും തന്നെയും ജീപ്പിലിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി- മിനുവറ ബീഗം പറയുന്നു.സ്റ്റേഷനിലെത്തുന്ന വരെ മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിയ ഉടനെ വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചു. വടി കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. മൂത്ത സഹോദരന്‍ എവിടെ എന്ന് ചോദിച്ചു. തങ്ങള്‍ പറഞ്ഞില്ല. പിന്നെയും മര്‍ദ്ദനം തുടര്‍ന്നു. വെള്ളപ്പേപ്പറില്‍ ഒപ്പുവയ്ക്കാന്‍ പറഞ്ഞു. പുലര്‍ച്ചെ വരെ മര്‍ദ്ദിച്ചു. ഒടുവില്‍ അടിവയറില്‍ ചവിട്ടിയപ്പോള്‍ രക്തംവന്നു- യുവതി പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉത്തരവിട്ടു.

അസമിലെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സപ്തംബര്‍ 11ന് പരാതി ലഭിച്ചുവെന്ന് എസ്പി അമൃത് പറഞ്ഞു. ഡിസിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിക്കുമെന്നും എസ്പി പറഞ്ഞു.പരാതിയില്‍ പറയുന്ന പോലീസ് ഓഫീസറെയും വനിതാ പോലീസിനെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

ഡിഐജി ബ്രജന്‍ജിത് സിന്‍ഹയോട് വേഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വന്‍ പ്രതിഷേധമാണ് വിഷയത്തില്‍ പോലീസിനെതിരെ ഉയര്‍ന്നിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments