ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 22-നു നടക്കുന്ന ‘ഹൗഡി മോദി’ സ്വീകരണ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുമെന്നു വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം.
പതിനായിരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് സംഘടകർ ഹൂസ്റ്റണിൽ ഒരുക്കിയിരിക്കുന്നത് .ടെക്‌സസിനു പുറത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
രണ്ടാംവട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന ട്രമ്പിനു റിപ്പബ്ലിക്കൻ സംസ്ഥാനമെന്നറിയപെടുന്ന ടെക്സസ്സിൽ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന രാഷ്ട്രീയ ലക്‌ഷ്യം കൂടി ഇതിനു പുറകിലുണ്ട്. .
മോദിയെ വരവേല്‍ക്കുന്നതിന് മറ്റു സംഘടനകള്‍ക്കൊപ്പം ഇന്ത്യന്‍ മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണും (ഐമാഗ്) പങ്കെടുക്കുന്നുവെന്നുള്ളത് ഏറെ ശ്രേധേയമാണ് .
ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ ചിരകാലാഭിലാക്ഷമായ ഹൂസ്റ്റണില്‍ നിന്നും നേരിട്ടു ഇന്ത്യയിലേക്കു വിമാനസർവീസ് പ്രധാന മന്ത്രി ഈ സമ്മളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
കോണ്‍ഗ്രസംഗങ്ങളും സെനറ്റംഗങ്ങളുമുൾപ്പടെ ആരുപതോളം പേരും. പ്രസിഡന്റ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗവുമായ ടുള്‍സി ഗബ്ബാര്‍ഡ്, രാജാ ക്രുഷ്ണമൂര്‍ത്തി, ജോണ്‍ കൊര്‍ണിന്‍, ഷൈല ജാക്‌സന്‍ ലീ, സെന്റര്‍ ടെഡ് ക്രൂസ് തുടങ്ങി യവരും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.സ്വീകരണ സമ്മേളനം ഒരു ചരിത്ര സംഭവമാകുന്നതിനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത് .