ഭക്ഷ്യ മാലിന്യ സംസ്കരണ പരിപാടി

prakash p thomas

തിരുവല്ല: ചാത്തമല സമന്വയ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷനിലെ ഭവനങ്ങളിൽ നിന്നുമുള്ള ഭക്ഷ്യ മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രകാശ് പി.തോമസ് അധ്യക്ഷത വഹിച്ചു.
ഫാ. ഫിലിപ്പ് പയ്യമ്പള്ളി, ബിജു ലങ്കാഗിരി, ഷിബു പുതുക്കേരിൽ, ബിജു ഏബ്രഹാം, സനോജ്, വര്ഗീസ് പി.തോമസ്, ഇട്ടി ഐപ്, ബീന സാം, ബീന ഗോപൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: ചാത്തമല സമന്വയ റസിഡന്റ്‌സ് അസോസിയേഷനിലെ ഭവനങ്ങളിൽ നിന്നുമുള്ള ഭക്ഷ്യ മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു.