Friday, March 29, 2024
HomeCrimeശിവശക്​തി യോഗ കേന്ദ്രത്തിൽ പീഡനം; മൊഴി സത്യമാണെന്ന് പോലീസ്

ശിവശക്​തി യോഗ കേന്ദ്രത്തിൽ പീഡനം; മൊഴി സത്യമാണെന്ന് പോലീസ്

തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ശിവശക്​തി യോഗ കേന്ദ്രത്തിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ യുവതിയുടെ മൊഴി സത്യമാണെന്ന് ​ ഹൈകോടതിയിൽ​ പൊലീസിന്റെ റിപ്പോർട്ട്​. പരാതിക്കാരി പറഞ്ഞതെല്ലാം സത്യമാണെന്ന്​ അന്വേഷണത്തിൽ​ തെളിഞ്ഞെന്നാണ്​ പൊലീസ്​ അറിയിച്ചിട്ടുള്ളത്​. യോഗ കേന്ദ്രത്തിലെ ജീവനക്കാരിൽനിന്ന്​ ശാരീരിക, മാനസിക പീഡനങ്ങളുണ്ടായതിനെപ്പറ്റി കണ്ണൂർ സ്വദേശിനി ശ്വേത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ റിപ്പോർട്ടാണ്​ ഉദയംപേരൂർ​ എസ്​.ഐ
കെ.എ. ഷിബിൻ കോടതിയിൽ സമർപ്പിച്ചത്​. ശ്വേതയുടെ ഭർത്താവ്​ റി​േൻറാ ഐസക്​ നൽകിയ ഹേബിയസ്​ കോർപസ്​ ഹരജിയിൽ അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പൊലീസിൽ പരാതിപ്പെട്ടതിന്​ പുറമെ, റി​േൻറായുടെ ഹരജിയിലും പീഡനങ്ങൾ വിവരിച്ച്​ ശ്വേത സത്യവാങ്​മൂലം നൽകിയിരുന്നു.​

ശ്വേതയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ യോഗകേന്ദ്രം നടത്തിപ്പുകാരും ജീവനക്കാരുമായ മനോജ്​ ഗുരുജി, സുജിത്​, സ്​മിത, ലക്ഷ്​മി, ശ്രീജേഷ്, മനു​ എന്നിവർക്കെതിരെ സെപ്​റ്റംബർ 23ന്​ കേസ്​ രജിസ്​റ്റർ ചെയ്​തതായി റിപ്പോർട്ടിൽ പറയുന്നു. ഒമ്പത്​ പ്രതികളുള്ളതിൽ അഞ്ചാം പ്രതി ശ്രീജേഷിനെ അറസ്​റ്റ്​ ചെയ്​തു. ക്ഷേത്രത്തിൽ വിവാഹം ചെയ്​ത താനും റി​േൻറായും പത്തുമാസം ഒന്നിച്ച്​ താമസിച്ചെന്നും പിന്നീട്​​ മാതാവും സഹോദരീഭർത്താവും ​​േചർന്ന്​ തന്നെ നിർബന്ധിച്ച്​ യോഗ കേന്ദ്രത്തിൽ എത്തിച്ചെന്നുമാണ്​ യുവതി മൊഴി നൽകിയത്​.

എതിർക്കു​േമ്പാൾ കൈകൾ ബന്ധിച്ച്​ യോഗ കേന്ദ്രത്തിൽ തടവിലിടുമായിരുന്നു​. പലപ്പോഴും തറയിലും ഡോർമിറ്ററിയിലും കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്​. ബാത്ത്​റൂം അടക്കാൻപോലും സമ്മതിച്ചിരുന്നില്ല. ഒരുവീട്ടിൽ പ്രവർത്തിക്കുന്ന കേ​ന്ദ്രത്തിൽ 40 പേരെയാണ്​ തിക്കിഞെരുക്കി തടവിലിട്ടിരുന്നത്​. ഹിന്ദുമതത്തിലേക്ക്​ തിരികെ കൊണ്ടുവരാൻ സ്​മിത, ലക്ഷ്​മി, ശ്രീജേഷ്​ എന്നിവർ മർദിച്ചിരു​ന്നെന്നും ശ്വേത വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സത്യമാണെന്നാണ്​ പൊലീസി​ന്റെ റിപ്പോർട്ട്​​.

അന്വേഷണം ഫലപ്രദമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്​. സെപ്​റ്റംബർ 24ന്​ സ​െൻററിൽ തിരച്ചിൽ നടത്തി സൗണ്ട്​ സിസ്​റ്റം, സൗണ്ട്​ മിക്​സർ, ബോക്​സ്​ സ്​പീക്കറുകൾ, മൈക്​ തുടങ്ങിയവ പിടിച്ചെടുത്തു. ഇവ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി. ക്രിമിനൽ നടപടി ക്രമം 164 പ്രകാരം പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാൻ എറണാകുളം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്​. കേന്ദ്രത്തിൽ ഉണ്ടായിരുന്നവരും അയൽവാസികളുമായ 22 പേരുടെയും കെട്ടിട ഉടമയുടെയും മൊഴിയെടുത്തു. രജിസ്​ട്രേഷൻ സംബന്ധിച്ച വിവരം തേടി അപേക്ഷ നൽകിയിട്ടുണ്ട്​. കണ്ണൂർ സ്വദേശിനിയായ ശ്രുതിയും ചിത്ര എന്ന മറ്റൊരു യുവതിയും നൽകിയ പരാതിയിലും കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

2013 മുതൽ ശ്വേതയും റി​േൻറായും പ്രണയത്തിലായിരു​െന്നന്നാണ്​ വടക്കാഞ്ചേരി ​പൊലീസി​ന്റെ അന്വേഷണത്തിൽ വ്യക്​തമായത്​. പീച്ചി വിഘ്​​നേശ്വര ക്ഷേത്രത്തിൽ​ വിവാഹിതരായ ഇരുവരും ഒന്നിച്ച്​ താമസിച്ചു. വീട്ടുകാരും പരസ്​പരം സഹകരിച്ചുവരുന്നതിനിടെയാണ്​ സഹോദരിയുടെ വീടുതാമസത്തിന്​ ചെന്ന ശ്വേതയെ യോഗ കേന്ദ്രത്തിലേക്ക്​ നിർബന്ധിച്ച്​ കൊണ്ടുപോയത്​. സെപ്​റ്റംബർ 11ന്​ അവിടെനിന്ന്​ രക്ഷപ്പെട്ട ശ്വേത റി​േൻറാക്കൊപ്പം പോയി. തുടർന്ന്​ തങ്ങൾക്ക് മാതാപിതാക്കളിൽനിന്നും മനോജ്​ ഗുരുജി ഉൾപ്പെടെയുള്ള ഹിന്ദു തീവ്രവാദികളിൽനിന്നും​ ഭീഷണിയുണ്ടെന്ന്​ കാണിച്ച്​ ഇരുവരും വടക്കാ​ഞ്ചേരി സി.ഐക്ക്​ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന്​ കണ്ടതിനാൽ അന്ന്​ കേസ്​ രജിസ്​റ്റർ ചെയ്​തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments