Thursday, April 25, 2024
HomeNational‘വന്ദേമാതരത്തിന്’ ദേശീയഗാനത്തിന്റെ തുല്യപദവി- ഹര്‍ജി തള്ളി

‘വന്ദേമാതരത്തിന്’ ദേശീയഗാനത്തിന്റെ തുല്യപദവി- ഹര്‍ജി തള്ളി

ദേശീയഗീതമായ ‘വന്ദേമാതരത്തിന്’ ദേശീയഗാനത്തിന്റെ തുല്യപദവി നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീത മിത്തലും ജസ്റ്റീസ് സി. ഹരിശങ്കറും ഉള്‍ക്കൊള്ളുന്ന ബെഞ്ചാണ് ഹര്‍ജിതള്ളിയത്. ഹര്‍ജിക്കാരന്റെ കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും ‘ജനഗണമനയ്ക്ക്’ തുല്യമാകില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

ഡല്‍ഹി സ്വദേശിയായ ഗൗതം ആര്‍. മൊറാകായാണ് ഇത്തരത്തില്‍ ഹര്‍ജി നല്‍കിയത്. വന്ദേമാതരം ആലപിക്കുമ്പോള്‍ അര്‍ഹിക്കുന്ന ബഹുമാനവും അന്തസ്സും നല്‍കണമെന്നും കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനായി 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് ഭേദഗതി വരുത്തണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും ഈ വാദത്തെ തള്ളിക്കളഞ്ഞു.

സ്വാതന്ത്ര്യ സമരത്തില്‍ വന്ദേമാതരത്തിന്റെ പ്രാധാന്യം എല്ലാവരും മാനിക്കണമെന്നും പാനല്‍ കണ്ടെത്തി. പരാതിക്കാരന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സമിതിയും ഇപ്പോഴത്തെ നില തുടരാനാണ് ശുപാര്‍ശ ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments