കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്:
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യവും സാമ്പത്തിക ഇടപാടുകളില്‍ അഭിപ്രായഭിന്നതയുണ്ട്. എന്നാല്‍ കേസില്‍ നിലവില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോട് മുന്‍വൈരാഗ്യമില്ല. ഗുഢാലോചന എന്നാല്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണെന്നാണ് പൊലീസ് നിരീക്ഷണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് ദിലീപിന് കനത്ത തിരിച്ചടിയാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസില്‍ ഒന്നാം പ്രതിയാകേണ്ടത് ദിലീപ് ആണെന്ന നിലപാടില്‍ അന്വേഷണസംഘം ഉറച്ചു നില്‍ക്കുന്നത്.
ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാരണങ്ങള്‍
RELATED ARTICLES