Thursday, April 18, 2024
HomeKeralaസിസ്​റ്റര്‍ ലൂസി കളപ്പുരക്ക്​ വീണ്ടും താക്കീത്

സിസ്​റ്റര്‍ ലൂസി കളപ്പുരക്ക്​ വീണ്ടും താക്കീത്

സിസ്​റ്റര്‍ ലൂസി കളപ്പുരക്ക്​ വീണ്ടും താക്കീതുമായി എഫ്​.സി.സി സന്യാസിനി സമൂഹത്തി​ന്റെ കത്ത്​. എഫ്​.സി.സി സിസ്​റ്റര്‍മാര്‍ക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു​പോകുമെന്നാണ്​ സുപ്പീരിയര്‍ ജനറല്‍ അയച്ച കത്തിലെ മുന്നറിയിപ്പ്​.

സിസ്​റ്റര്‍ ലൂസിയുടെ അപ്പീല്‍ കഴിഞ്ഞദിവസം വത്തിക്കാന്‍ തള്ളിയിരുന്നു. ഇതോടെ സന്യാസിനി സമൂഹത്തില്‍നിന്നുള്ള പുറത്താക്കല്‍ നടപടി പൂര്‍ണമായതായി കത്തില്‍ പറയുന്നു. തന്നെ മുറിയില്‍ പൂട്ടിയി​ട്ടെന്ന് കാണിച്ച്‌​ സിസ്​റ്റര്‍ ലൂസി കനകമല എഫ്​.സി.സി കോണ്‍വ​െന്‍റ്​ മദര്‍ സുപ്പീരിയറിനെതിരെ പരാതി നല്‍കിയിരുന്നു.

പൊതുസമൂഹത്തിന്​ മുന്നില്‍ എഫ്​.സി.സിയെ താറടിച്ച്‌​ കാണിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ്​ പരാതിക്ക്​ പിന്നിലെന്നാണ്​ കത്തിലെ ആരോപണം. പരാതി പിന്‍വലിച്ച്‌​ നിരുപാധികം മാപ്പ്​ പറയുകയും പരാതിയെക്കുറിച്ച്‌​ വാര്‍ത്ത നല്‍കിയ പത്രങ്ങളിലെല്ലാം ക്ഷമാപണം പ്രസിദ്ധീകരിക്കുകയും വേണം. അല്ലെങ്കില്‍ സിസ്​റ്റര്‍ ലൂസിയെയും കൂട്ടാളികളെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട്​ സിവിലായും ക്രമിനലായും നിയമനടപടി സ്വീകരിക്കും. പൂട്ടിയി​ട്ടെന്ന ആരോപണം കളവാണെന്ന്​ സ്​ഥാപിക്കാനുള്ള കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നുണ്ട്​.

ബിഷപ് ഫ്രാ​ങ്കോക്കെതി​െ​ര നടപടിയില്ലാത്തത്​ എന്തുകൊണ്ടെന്ന്​ സിസ്​റ്റര്‍ ​ലൂസി ചോദിക്കുന്നു. ബിഷപ്പിനെതിരായ കേസ്​ കോടതിയുടെ പരിഗണനയിലാണ്​. കോടതി കുറ്റവാളിയെന്ന്​ കണ്ടെത്തുംവരെ എല്ലാവരും നിരപരാധികളാണ്​.

മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിലുള്ള ഒരു സഹായവും സിസ്​റ്റര്‍ക്ക്​ ആവശ്യമുണ്ടെന്ന്​ കരുതുന്നില്ലെന്നും കത്തില്‍ പറയുന്നു. നിക്ഷേപിച്ച തുക പലി​ശസഹിതം തിരിച്ചുനല്‍കുന്ന ബാങ്കല്ല എഫ്​.സി.സി സന്യാസിനി സമൂഹം. എഫ്​.സി.സി ഒരിക്കലും സിസ്​റ്ററില്‍നിന്ന്​ പണം പിടിച്ചുവാങ്ങിയിട്ടില്ല. എന്തെങ്കിലും തന്നിട്ടുണ്ടെങ്കില്‍ സിസ്​റ്ററുടെ നിയമപരമായ ബാധ്യതയാണ്​.

എഫ്​.സി.സിയില്‍ അംഗമാകു​േമ്ബാള്‍ സിസ്​റ്റര്‍ക്ക്​ ഉണ്ടായിരുന്നത്​ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ്​ മാത്രമാണ്​. പഠനം, ചികിത്സ, ഭക്ഷണവും താമസവും എന്നിവക്കായി വലിയൊരു തുക എഫ്​.സി.സി ചെലവഴിച്ചു. വന്‍ തുക കൊടുത്താണ്​ കര്‍ണാടകയില്‍ ബി.എഡ്​ പ്രവേശനം നേടിയത്​. ഈ തുകയെല്ലാം ഉണ്ടായിരുന്നെങ്കില്‍ വയനാട്ടില്‍ ഏക്കര്‍ കണക്കിന്​ ഭൂമി വാങ്ങാമായിരുന്നു. ഇപ്പോള്‍ സിസ്​റ്റര്‍ക്ക്​ അരലക്ഷത്തില്‍ കുറയാത്ത ശമ്ബളമുണ്ട്​.

പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും വേറെയും ലഭിക്കും. സ്വന്തമായി ഭൂസ്വത്തുമുണ്ട്​. ഇതെല്ലാം ഉപയോഗിച്ച്‌​ സാമ്ബത്തികഭ​ദ്രതയോടെ പ്രായമായ അമ്മക്കൊപ്പം ഭാവിജീവിതം ചെലവഴിക്കാമെന്നും കത്തില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments