ആലപ്പുഴയില്‍ തീപ്പിടുത്തം;ലക്ഷങ്ങളുടെ നാശനഷ്ടം

fire

ആലപ്പുഴയിൽ മാമൂട് രാജാധാനി ഓഡിറ്റോറിയത്തിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സില്‍ തീപ്പിടുത്തം. ഇന്ന് പകല്‍ 3 മണിയോടെയുണ്ടായ തീപ്പിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.