കഴക്കൂട്ടത്ത് നിന്ന് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര താലൂക്ക് വെളളറട വില്ലേജില്‍ നിരപ്പില്‍ ദേശത്ത് കൂതാളി ശാന്തിഭവനിലെ ജിനോ (22) പിടിയിലായത്.
ടെക്‌നോപാര്‍ക്ക്-കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവുമായിട്ടാണ് യുവാവിനെ കഴക്കൂട്ടം എക്‌സൈസ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചിരുന്നത്.
കാട്ടാക്കട, അമരവിള എക്‌സൈസ് റേഞ്ചുകളില്‍ മൂന്നു കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ജിനോ. കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസിന്റെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.