Monday, October 14, 2024
HomeNationalഅമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍. കരള്‍ രോഗത്തെ തുടര്‍ന്നാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗ വിവരത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ബച്ചനെ മുംബൈയിലെ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ താരത്തിന്റെ നില ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ബിഗ്ബിയുടെ പെട്ടെന്നുള്ള ആശുപത്രിവാസം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. നിരവധി പേര്‍ ട്വിറ്ററിലൂടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ ആരാഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളു മുന്‍പ് ക്ഷയരോഗത്തിന് ചികിത്സയിലായിരുന്നു താരം. എന്നാല്‍ പതിവ് പരിശോധനകള്‍ക്കായിട്ടാണ് താരത്തെ താരത്തെ ആശുപത്രില്‍ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍‌ട്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താരത്തിന്റെ എഴുപത്തിയേഴാം പിറന്നാള്‍. ബോളിവുഡു ഇന്ത്യന്‍ സിനിമ പ്രേക്ഷകരും ഗംഭീര ആഘോഷമാക്കുകയായിരുന്നു ബിഗ് ബിയുടെ പിറന്നാള്‍‌. 1969 ല്‍ ബോളിവുഡില്‍ ചുവട് വെച്ച ബച്ചന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിരുന്നു. ബോളിവുഡില്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമ ലോകത്തും ബച്ചന്‍ സജീവമായിരുന്നു. ബഡ്ലയാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന ബച്ചന്റെ ബോളിവുഡ് ചിത്രം. ബ്രഹ്മാണ്ഡ ചിത്രമായ സെയ് രാ നരസിംഹ റെഡ്ഡിയിലും ഒരു പ്രധാന കഥാപാത്രത്തെ ബച്ചന്‍ അവതരിപ്പിച്ചിരുന്നു.നാണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ക്ലാസ് സമയത്തിലുള്ള നിയന്ത്രണം ബാധകമായിരിക്കുമെന്നും കളക്ടര്‍ പി.ബി നൂഹ് അറിയിച്ചിട്ടുണ്ട്.ക്ലാസ് സമയത്തിലെ നിയന്ത്രണം മൂലം അധ്യായന സമയം നഷ്ടമാകാതിരിക്കാനുള്ള ക്രമീകരണം അതത് സ്ഥാപനങ്ങളുടെ മേലധികാരികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments