ഭര്‍ത്താവിനെതിരെ ഗുരുതര ലൗ ജിഹാദ് ആരോപണവുമായി മുന്‍ മോഡല്‍ രശ്മി ഷഹ്ബാസ്‌കര്‍ രംഗത്ത്. വിവാഹശേഷം ഭര്‍ത്താവ് ആശിഫ് ഷഹ്ബാസ്‌കര്‍ തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതായി രശ്മി വെളിപ്പെടുത്തി.12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. വിവാഹശേഷം മതപരിവര്‍ത്തനത്തിനായി ആസിഫ് തന്നെ നിര്‍ബന്ധിച്ച് പോരുകയായിരുന്നു. ഇതിന്റെ പേരില്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും രശ്മി ആരോപിച്ചു.മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു രശ്മിയുടെ വെളിപ്പെടുത്തല്‍. മര്‍ദ്ദനത്തില്‍ കയ്യിലും മറ്റും മുറിവേറ്റതിന്റെ പാടുകള്‍ രശ്മി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിച്ചു.മതം മാറണമെന്ന ഭീഷണികള്‍ക്ക് താന്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇതോടെ മറ്റൊരു ഹിന്ദു പെണ്‍കുട്ടിയെ ആസിഫ് വിവാഹം കഴിച്ചു. ആ പെണ്‍കുട്ടിക്കും ഇതേ അവസ്ഥായാണുണ്ടാവുകയെന്നും രശ്മി ആരോപിച്ചു. രണ്ടാം വിവാഹത്തോടെ തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കിവാടാനാണ് ശ്രമമെന്നും രശ്മി പറഞ്ഞു.ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് സംബന്ധിച്ച് ഭര്‍ത്താവ് ആസിഫും സുഹൃത്ത് മുനീബും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിന് താന്‍ സാക്ഷിയാണെന്നും ഇവര്‍ അറിയിച്ചു. രശ്മിയുടെ പരാതിയില്‍ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഭര്‍ത്താവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി മോഡല്‍ രശ്മി
RELATED ARTICLES