Tuesday, April 23, 2024
HomeNationalതെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനെന്ന്- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനെന്ന്- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി നേരിട്ട് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ച തെരഞ്ഞെടുപ്പുകളാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മോഡിയും രാഹുലും നേരിട്ട് ഏറ്റുമുട്ടിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാനായില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താനായി.ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 182 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 92 സീറ്റുകള്‍ ഉറപ്പായി. എന്നാല്‍ അമിത് ഷായുടെ 150 സീറ്റിന് മുകളില്‍ എന്ന ലക്ഷ്യം നേടാനായില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് 80 സീറ്റുകള്‍ നേടി. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി 43 സീറ്റുകളോടെ ഭരണം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് 21 സീറ്റുകളും മറ്റുള്ളവര്‍ നാല് സീറ്റുകളിലും വിജയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments