അറ്റ്‌ലാന്റയിലെ ഹാര്‍ട്‌സ്ഫീല്‍ഡ് – ജാക്‌സണ്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെ വൈദ്യുതി ബന്ധം തടസപ്പെട്ടതിനെ തുടര്‍ന്ന് നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്. ആയിരക്കണക്കിനാളുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെ വിമാന സര്‍വീസ് പുനരാരംഭിച്ചെങ്കിലും വിമാനത്താവളത്തില്‍ ആയിരങ്ങളാണ് അസ്വസ്ഥരായി കഴിയുന്നത്. പ്രതിദിനം 2500 വിമാന സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളത്തില്‍ ഉണ്ടായ യാത്രാ തടസം ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തിങ്കളാഴ്ച പൂര്‍ണ തോതില്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.
വിമാനങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്യുന്നത് കാത്ത് ആയിരങ്ങളാണ് വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. അയ്യായിരം ഭക്ഷണ പായ്ക്കറ്റുകള്‍ യാത്രക്കാര്‍ക്കിടയില്‍ വിതരണം ചെയ്തതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. അറ്റ്‌ലാന്റയിലേക്ക് വരേണ്ട വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയോ, റദ്ദാക്കുകയോ ആയിരുന്നു.
ഭൂഗര്‍ഭ ഇലക്ട്രിക് സംവിധാനത്തില്‍ ഉണ്ടായ അഗ്നിബാധയാണ് വൈദ്യൂതി ബന്ധം മുടങ്ങാന്‍ കാരണമായതെന്ന് വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ജോര്‍ജിയ പവര്‍ അറിയിച്ചു. ഞായറാഴ്ച പാതിരാത്രിക്കു ശേഷമാണ് വൈദ്യൂതി പൂര്‍ണമായി പുന:സ്ഥാപിച്ചത്.
അറ്റ്‌ലാന്റയിലെ ഹാര്‍ട്‌സ്ഫീല്‍ഡ് – ജാക്‌സണ്‍ വിമാനത്താവളത്തില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു
RELATED ARTICLES