കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവെയ്പ്പ് കേസിൽ അന്വേഷണം പുതിയ ദിശയിലേക്ക്. വിവാദ സിനിമാ നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍ എന്ന് റിപ്പോർട്ടുകൾ. ഒരു പോളിഷിങ്ങിന് 8,000 രൂപ മുതലാണു നിരക്ക്. സെലിബ്രിറ്റികളാണ് ഇടപാടുകാര്‍. ഇടപാടുകാരുടെ പാര്‍ട്ടികള്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ കരിഷ്‌മയും പങ്കെടുത്തിട്ടുണ്ട്. ഇതിനൊക്കെ ലക്ഷങ്ങളാണു ചെലവഴിച്ചിരുന്നതെന്നാണു വിവരം. വിദേശ ബ്രാന്‍ഡായ നെയില്‍ ആര്‍ട്ടിസ്‌ട്രിക്കു രാജ്യത്തു പല ശാഖകളുണ്ടെങ്കിലും കൊച്ചി ശാഖയുടെ നടത്തിപ്പാണ് ലീനയ്‌ക്കുള്ളത്. ലീനയുടെ സ്ഥാപനമായ നെയില്‍ ആര്‍ട്ടിസ്‌ട്രിയുടെ പരസ്യ വിപണനത്തിനു മാത്രം കോടികളാണു ചെലവഴിച്ചിട്ടുള്ളതെന്നാണു വിവരം.കള്ളപ്പണം വെളുപ്പിക്കാന്‍ സ്‌ഥാപനത്തെ ഉപയോഗിച്ചിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബിസിനസിന്റെ പിന്നില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പോലീസിനു സംശയമുണ്ട്. പണം ആവശ്യപ്പെട്ട് മുംബൈ അധോലോകത്തില്‍ നിന്നും തനിക്ക് പല തവണയായി ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് ലീന പറയുന്നത്. ആ ഫോണ്‍ കോളുകള്‍ എല്ലാം രവി പൂജാരിയുടെ പേരിലായിരുന്നു. പണം നല്‍കാന്‍ ലീന വിസമ്മതിച്ചു. വീണ്ടും കോളുകള്‍ വന്നു. 25 കോടിയായിരുന്നു ലീനയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. കൊടുക്കില്ലെന്നു വീണ്ടും പറഞ്ഞു.കൂടാതെ പൊലീസില്‍ ഈ വിവരം കാണിച്ച് പരാതിയും നല്‍കി. ഇതോടെ ഉണ്ടായ പ്രതികാരമാണ് തന്റെ സ്ഥാപനത്തിനു നേരെ നടന്ന അക്രമണം എന്നാണ് ലീനയുടെ മൊഴി! അധോലോക നായകനും ചലച്ചിത്ര നടിയും തമ്മില്‍ എങ്ങനെ വൈരാഗ്യം വന്നു? ചലച്ചിത്ര നടിയെന്ന നിലയില്‍ അത്ര പ്രശസ്തയല്ലാത്ത ലീനയില്‍ നിന്നും 25 കോടി രൂപ ആവശ്യപ്പെടാന്‍ രവി പൂജാരിയെപ്പോലൊരാള്‍ തയ്യാറായത് എന്തുകൊണ്ടായിരിക്കും? ഇവര്‍ തമ്മിലുള്ള ബന്ധം എന്ത്? പൊലീസിനു മുന്നിലുള്ള ചോദ്യങ്ങള്‍ ഇതാണ്.
ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍!!!
RELATED ARTICLES