Thursday, April 18, 2024
HomeCrimeശബരിമലയിൽ യുവതികൾ പ്രവേശിച്ചുക്കഴിഞ്ഞുവെന്ന് മന്ത്രി എംഎം മണി

ശബരിമലയിൽ യുവതികൾ പ്രവേശിച്ചുക്കഴിഞ്ഞുവെന്ന് മന്ത്രി എംഎം മണി

ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിവാദങ്ങൾക്ക് തിരി കൊളുത്തികൊണ്ട് മന്ത്രി എംഎം മണി . യുവതികള്‍ ശബരിമലയില്‍ പോയിട്ടില്ലെന്ന്​ കരുതിയിരിക്കുകയാണോ എന്നും സ്​ത്രീകള്‍ പോയിട്ടില്ലെന്നും ആരാധന നടത്തിയിട്ടില്ലെന്നും​ സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.എറണാകുളം കോതമംഗലത്താണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടേത് ഔദ്യോഗിക പ്രഖ്യാപനമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പിന്നല്ലാതെ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.യുവതികള്‍ ഇതുവരെ കയറിയിട്ടില്ല എന്ന് കരുതിയാണോ നിങ്ങള്‍ ഇരിക്കുന്നത് എന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുകയുമുണ്ടായി. ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട്​ നിങ്ങള്‍ ഏതു ലോകത്താണെന്നും മണി ചോദിച്ചു. തങ്ങള്‍ക്കു വേണമെങ്കില്‍ ഒരു ലക്ഷം സ്​ത്രീകളേയും കൊണ്ട്​ ശബരിമലയിലേക്കു പോകാം. അവിടെ ആരും തടയാന്‍ വരില്ല. അതിനുള്ള കെല്‍പ്പ്​ തങ്ങള്‍ക്കുണ്ട്​. എന്നാല്‍ അതൊന്നും തങ്ങളുടെ പരിപാടി അല്ലെന്നും പോകുന്നവര്‍ക്ക്​ സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പോകാമെന്നും ആരാധന നടത്താം എന്നുമാണ് കോടതി പറഞ്ഞത്. പോയില്ലെങ്കില്‍ ശിക്ഷിക്കും എന്ന് കോടതി പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ സ്ത്രീകള്‍ പോയിട്ടില്ലെന്നും ആരാധന നടത്തിയിട്ടില്ല എന്നും ഇന്നേവരെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ പരസ്യ പ്രഖ്യാപനത്തോടെ ശബരിമലയില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തപ്പെട്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments