സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ മേധാവിയായി എഡിജിപി ആർ.ശ്രീലേഖ ചുമതലയേറ്റു. ഇന്‍റലിജൻസ് മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു ശ്രീലേഖ. സെക്രട്ടറിയേറ്റിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്ന വിവരം യഥാസമയം മുഖ്യമന്ത്രിയെ അറിയിക്കുന്നതിൽ ഇന്‍റലിജൻസിന് വീഴ്ച പറ്റിയിരുന്നു. മുഖ്യമന്ത്രിക്ക് അതൃപ്തി ഉണ്ടായതിനെ തുടർന്നാണ് ശ്രീലേഖയെ ഇന്‍റലിജൻസ് മേധാവി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്.