കേരളാ പോലീസിന്റെ  തലപ്പത്ത് അഴിച്ചുപണി

keralapolice

കേരളാ പോലീസിന്റെ  തലപ്പത്ത് വീണ്ടും അഴിച്ചുപണി. ദക്ഷിണ മേഖല എ.ഡി.ജി.പി ബി.സന്ധ്യയെ പോലീസ് പരിശീലനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി ആയി മാറ്റി. സന്ധ്യയ്ക്ക് പകരം അനിൽകാന്ത് ദക്ഷിണ മേഖലാ എ.ഡി.ജി.പി ആകും. ഇപ്പോൾ പോലീസ് പരിശീലന ചുമതലയുള്ള എ.ഡി.ജി.പി പത്മകുമാറിനെ ട്രാൻസ്‌പോർട്ട് കമ്മീഷണറായി നിയമിച്ചു. കൊച്ചി റേഞ്ച് ഐ.ജി പി.വിജയന് പകരം വിജയ് സാക്കറെയെ നിയമിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തു നിന്ന് പോലീസ് പരിശീലനത്തിന്റെ ചുമതലയിലേക്ക് മാറുന്നതോടെ, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ടത്തിന്റെ ചുമതല സന്ധ്യ ഒഴിയേണ്ടി വരും.